സൗദിയുടെ യുദ്ധ വിമാനം തകർത്തതിന് മറുപടി; യെമനിൽ സൗദി-യുഎഇ വ്യോമാക്രമണത്തിൽ 31 മരണം

സന: സൗദി അറേബ്യയുടെ യുദ്ധവിമാനം തകർത്തിന്റെ മറുപടിയായി യെമനിൽ സൗദി-യുഎഇ സംയുക്ത സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ മരിച്ചതായി ഐക്യരാഷ്ട്ര സംഘടന. പത്തിലേറെ പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യെമനിലെ അൽ ജ്വാഫിലാണ് ആക്രമണം ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സാധാരണക്കാരാണു മരിച്ചത്.

ഹൂതികൾ അൽ ജ്വാഫിൽ വെച്ച് സൗദിയുടെ യുദ്ധവിമാനം തകർത്തതിന്റെ പ്രതികാരമായാണ് പിന്നാലെ സൗദി-യുഎഇ വ്യോമാക്രമണം ഉണ്ടായത്. വെള്ളിയാഴ്ച അൽ ജ്വാഫ് പ്രവിശ്യയിൽ സൈനിക സഹായത്തിനായി പറന്ന വിമാനമാണ് ഹൂതികൾ വെടിവെച്ചിട്ടത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പരുക്കേറ്റവരെ അൽ ജ്വാഫിലെയും സനായിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണം ന്യായീകരിക്കാനാവുന്നതല്ലെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചു.

Exit mobile version