ഖത്തർ എയർവേയ്‌സിൽ തായ്‌ലാൻഡ് സ്വദേശിനിക്ക് സുഖപ്രസവം; കൊൽക്കത്തയിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്

കൊൽക്കത്ത: ഖത്തർ എയർവേയ്‌സ് വിമാന യാത്രയ്ക്കിടെ തായ്‌ലാൻഡ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയിൽ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് തായ്‌ലാൻഡ് സ്വദേശിനിയായ 23കാരി പ്രസവിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

തുടർന്ന് ക്യാബിൻ ക്രൂവാണ് ചികിത്സാ സഹായം നൽകിയത്. തുടർന്ന് കൊൽക്കത്തയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. തായ്‌ലാൻഡ് സ്വദേശിനിയായ യുവതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Exit mobile version