എംഎല്‍എ പിടിഎ റഹീമിന്റെ മകനും മരുമകനും അറസ്റ്റില്‍

ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന

കോഴിക്കോട്: എംഎല്‍എ  പിടിഎ റഹീമിന്റെ മകന്‍ പിടി ഷബീര്‍,  മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവര്‍ അറസ്റ്റില്‍. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന. സൗദി അറേബ്യയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡിആര്‍ഡിഐക്ക് കൈമാറി.

കുഴല്‍പ്പണ കേസില്‍ പിടിക്കപ്പെട്ടയാളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഇരുവരിലേക്കും എത്തിയത്. മകന്റെയും മരുമകന്റെയും അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് എംഎല്‍എ പറഞ്ഞു. പത്തു ദിവസം മുന്‍പായിരുന്നു അറസ്റ്റെന്നും നാലു ദിവസം മുന്‍പാണ് ഇതു കേരളത്തില്‍ അറിഞ്ഞതെന്നുമാണ് വിവരം.

Exit mobile version