ദുബായിയില്‍ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തുക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബായ്: ദുബായിയില്‍ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തുക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്പ്യാര്‍ (22) പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ (19) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് ഇരുവരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ക്രിസ്മസ് ദിനത്തിലാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നോടെ ജബല്‍ അലിക്കടുത്ത് മരത്തില്‍ ഇടിച്ചാണ് ഇരുവരും സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ഉണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു.

യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ശരത് അമ്മയോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ദുബായിയില്‍ എത്തിയതായിരുന്നു. രോഹിത് യുകെയിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്.

Exit mobile version