കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; സൗദിയില്‍ 5 മരണം

ദമാം: കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു.സൗദിയിലെ അല്‍ഖഫ്ജി, അബ്റുഖ് അല്‍കിബ്രീത് റോഡിലാണ് അപകടം ഉണ്ടായത്. 5പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഇരു വശങ്ങളില്‍ നിന്നുമെത്തിയ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ തീപടര്‍ന്നു. ഇരുകാറുകളിലുമുണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തില്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

Exit mobile version