ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

ഷാര്‍ജ: ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ചൊവാഴ്ച രാവിലെ ആറര മണിയോടെയായിരുന്നു അപകടം. ചൊവാഴ്ച രാവിലെ ആറര മണിയോടെയായിരുന്നു അപകടം. ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. സംഭവസമയത്ത് രണ്ടാം വിദ്യാര്‍ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ട് ബസ്സിലുള്ള വിദ്യാര്‍ത്ഥികളെ ഉടന്‍ മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

Exit mobile version