യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിയായി പവൻ കപൂറിനെ നിയമിച്ചു

പവൻ കപൂർ കഴിഞ്ഞ മൂന്ന് വർഷമായി ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു.

ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിയായി പവൻ കപൂറിന് നിയമനം. യുഎഇയിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ടിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരക്കാരനായാണ് പവൻ കപൂറിനെ നിയമിക്കുന്നത്. 2016-മുതൽ യുഎഇയിൽ സേവനത്തിലാണ് നവ്ദീപ് സിങ്.

പവൻ കപൂറിന് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്. 1990-കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പവൻ കപൂർ കഴിഞ്ഞ മൂന്ന് വർഷമായി ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു.

റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലും ഇന്ത്യൻ നയതന്ത്രജ്ഞനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ഉദ്യോഗസ്ഥനായിരുന്നു.

Exit mobile version