പൂര്‍ണമായും വിശ്വസിക്കുന്നു.. പ്രളയത്തിനിടെ ആ കുവൈറ്റിയുടെ രൂപത്തില്‍ എത്തിയത് ദൈവമാണ്..!

അതെ വിശ്വസിക്കുന്നു പൂര്‍ണമായും വിശ്വസിക്കുന്നു.. ആരും തുണയില്ലാതെ കുവൈറ്റില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട ഞങ്ങള്‍ക്ക് രക്ഷകനായി ദൈവം ഒരു സ്വദേശിയുടെ രൂപത്തില്‍ എത്തിയതാണെന്ന്.

കുവൈറ്റ്: മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുങ്ങിയതിന് നാം സാക്ഷിയാണ്. അന്ന് ഒരുപാട് മാലാഖമാരെ നാം കണ്ടു. എന്നാല്‍ കുവൈത്തിലെ പ്രളയത്തിലെ തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ടെറന്‍സ് മാത്തുപ്പുറവും കുടുംബവും…

അതെ വിശ്വസിക്കുന്നു പൂര്‍ണമായും വിശ്വസിക്കുന്നു.. ആരും തുണയില്ലാതെ കുവൈറ്റില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട ഞങ്ങള്‍ക്ക് രക്ഷകനായി ദൈവം ഒരു സ്വദേശിയുടെ രൂപത്തില്‍ എത്തിയതാണെന്ന്.

ഷോപ്പിങ് പൂര്‍ത്തിയാക്കി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് താമസസ്ഥലമായ ഫഹാഹീലിലെ സൂഖ് സബാഹിലേക്കു പുറപ്പെട്ടതായിരുന്നു കുടുംബം. എന്നാല്‍ ടെറന്‍സും ഭാര്യ പ്രിയയും മകള്‍ ഒരുവയസുകാരി ഹെയ്‌സലും വെള്ളപ്പൊക്കത്തില്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു.

ടെറന്‍സ് പറയുന്നു….

ചെളിയില്‍പെട്ട് ടാക്‌സി ഒരിഞ്ച് മുന്നോട്ട് നീങ്ങാനാവാത്ത അവസ്ഥയിലായി. കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം സഹായംതേടി കൈനീട്ടിയെങ്കിലും വെറുതെയായി. സ്വദേശികള്‍ താമസിക്കുന്ന മേഖലയിലാണു വാഹനം കുടുങ്ങിക്കിടക്കുന്നത്. വാഹനങ്ങള്‍ക്ക് കൈനീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഒരാളാകട്ടെ, സഹായാഭ്യര്‍ഥന നിഷ്‌കരുണം നിരസിച്ചു.

പിഞ്ചുകുഞ്ഞുള്ളതുകൊണ്ടാണെന്നു കെഞ്ചിയപ്പോഴും അവഗണിച്ച് ആള്‍ മുന്നോട്ട് പോയി. എന്നാല്‍ പിന്നീട് ഇദ്ദേഹം തിരിച്ചുവന്നു. ഉപേക്ഷിച്ചു പോയതു ശരിയായില്ലെന്നു തോന്നി രക്ഷിക്കാനായി തിരിച്ചെത്തിയതാണ് സ്വദേശി. താമസസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്ന് ഉറപ്പും നല്‍കി. ദുരിത വഴികളിലൂടെ അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കുഞ്ഞിന് സ്‌നേഹമുത്തവും നല്‍കി അയാള്‍ തിരികെ പോയി. പേരറിയാത്ത രക്ഷകനെ നേരില്‍ കണ്ട് നന്ദിപറയണമെന്നുണ്ട്.

സ്വകാര്യ ക്ലിനിക്കിലെ പാരാമെഡിക്കല്‍ ജീവനക്കാരനാണ് ടെറന്‍സ്.

Exit mobile version