കരിപ്പൂരിലെ സ്വർണം ‘പൊട്ടിക്കൽ’ കേസ്; പ്രളയകാലത്തെ രക്ഷകൻ ജൈസലിനെ അറസ്റ്റ് ചെയ്തു

കൊണ്ടോട്ടി: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ സോഷ്യൽമീഡിയയിൽ താരമായി മാറിയ മത്സ്യത്തൊഴിലാളിയായ പരപ്പനങ്ങാടി ആവിൽ ബീച്ചിൽ കുട്ടിയച്ചന്റെ പുരയ്ക്കൽ ജൈസൽ (37)വീണ്ടും അറസ്റ്റിൽ. സ്വർണം തട്ടിയെടുത്ത കേസിലാണ് ജൈസലിനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ചിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലാണ് അറസ്റ്റ്. ഈ കേസിൽ നേരത്തെ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലിൽ കഴിയുന്ന ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് നടന്ന ഒരു കേസിൽ അറസ്റ്റിലായാണ് ഇയാൾ തിരുവനന്തപുരത്തെ ജയിലിൽ കഴിയുന്നത്.

also read- പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ട ആക്രമണം;വാളകത്ത് അരുണാചൽ സ്വദേശി മരിച്ച സംഭവത്തിൽ 10 പേർ പിടിയിൽ

അറസ്റ്റ് ചെയ്ത് കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. 2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകിൽ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാൻ സഹായിച്ച് രക്ഷാപ്രവർത്തനം നടത്തിയാണ് ജൈസൽ ശ്രദ്ധ നേടിയത്. അന്ന് വീഡിയോ വൈറലായതോടെ ലോകമെമ്പാട് നിന്നും പ്രശംസയും പലരുടേയും സഹായത്താൽ വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.

Exit mobile version