മക്കള്‍ നീതി മയ്യം ഉപതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കും ; കമല്‍ഹാസന്‍

ചെന്നൈ: തമിഴ്നാട്ടിലെ 20 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് മക്കള്‍ നീതി മയ്യം അഭിമുഖീകരിക്കും. തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെന്ന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസനാണ് അറിയിച്ചിരിക്കുന്നത്.

‘ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പുമായിട്ടില്ല. എന്നാല്‍ എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്’. തന്റെ 64 ാം പിറന്നാള്‍ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഈ കാര്യം വ്യക്തമാക്കിയത്.

ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 20 നിയമസഭാ മണ്ഡലങ്ങളിലെ 80 ശതമാനം പാര്‍ട്ടി പദവികളിലും നേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version