ഒത്തൊരുമിച്ചാല്‍ പെട്ടെന്ന് തീര്‍ക്കാം! സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിച്ച് രാഹുല്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

താന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തകരാര്‍ ഉണ്ടായപ്പോള്‍ മാറി നില്‍ക്കാതെ രാഹുല്‍ തന്നെ പരിഹരിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.

ഉന: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ഹെലികോപ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്ന ചിത്രം വൈറലാകുന്നു. താന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തകരാര്‍ ഉണ്ടായപ്പോള്‍ മാറി നില്‍ക്കാതെ രാഹുല്‍ തന്നെ പരിഹരിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. ചിത്രം രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടെ ചിത്രത്തിന് അഭിനന്ദനങ്ങളുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘നല്ല ടീംവര്‍ക്ക് എന്നാല്‍ എല്ലാ കൈകളും സഹായത്തിന് എന്നാണല്ലോ പറയാറ്. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് ഞങ്ങളുടെ ഹെലികോപ്റ്റര്‍ തകരാറിലായി. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ആ പ്രശ്‌നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാര്‍,’ ചിത്രത്തോടൊപ്പം രാഹുല്‍ ഗാന്ധി കുറിച്ചു.

മെയ് 19 ന് ഏഴാം ഘട്ടത്തിലാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. സോഷ്യല്‍മീഡിയയിലെ ശക്തമായി ഇടപെടലിലൂടെയാണ് ഓരോ പാര്‍ട്ടിയും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഈ നടപടിയിലൂടെ നേതാക്കള്‍ക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്.

Exit mobile version