ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്; പിഎസ് ശ്രീധരന്‍ പിള്ള

കോമാ മുന്നണിയിപ്പോള്‍ കോമാ സ്റ്റേജിലായെന്ന് ശ്രീധരന്‍ പിള്ള പരിഹസിച്ചു.

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കോമാ മുന്നണിയിപ്പോള്‍ കോമാ സ്റ്റേജിലായെന്ന് ശ്രീധരന്‍ പിള്ള പരിഹസിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍ക്കാനാവാത്തതിനാലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.അതോടൊപ്പം രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സിപിഎമ്മിന്റെ പിന്തുണയോടെയാണെന്നും പിവി അന്‍വറിന്റെ രാഹുല്‍ അനുകൂല പ്രഖ്യാപനം വ്യക്തമാക്കുന്നത് ഇക്കാര്യമാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് തീരുമാനിച്ചാല്‍ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സീറ്റിലും തങ്ങള്‍ ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഏറെ സന്തോഷത്തോടെ കാണുന്നെന്നും താന്‍ പിന്മാറുകയാണെന്നും നിലവിലെ സ്ഥാനാര്‍ഥിയായ ടി സിദ്ധീക്ക് പറഞ്ഞതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

Exit mobile version