‘ അച്ഛനോട് സഹതാപം മാത്രം, കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കള്‍’ ;അനില്‍ ആന്റണി

പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട: കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമെന്നും അനില്‍ ആന്റണി. പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കുമെന്നും താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എകെ ആന്റണി നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അനില്‍ ആന്റണി.

രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആന്റണിയോട് സഹതാപമെന്നാണ് അനില്‍ അന്റണിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും ആന്റോയ്ക്ക് വന്‍ തോല്‍വിയുണ്ടാകുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

ALSO READ ജോസഫ് വിഭാഗത്തിലെ പൊട്ടിത്തെറികള്‍ക്കിടെ പിസി തോമസ് ജോസ് കെ മാണിയുടെ വസതിയില്‍; പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യം, ഞെട്ടി യുഡിഎഫ് കേന്ദ്രങ്ങള്‍

നരേന്ദ്ര മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണെന്നായിരുന്നു എ കെ ആന്റണി പറഞ്ഞത്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതല്‍ നിലപാടെന്നും എ കെ ആന്റണി പറഞ്ഞിരുന്നു.

Exit mobile version