‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ

തൃശൂർ: തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകേണ്ടത് രാഷ്ട്രീയ വിഷയമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ. കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും സോഷ്യൽമീഡിയ പോസ്റ്റുകൾ വിവാദമാക്കേണ്ടെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസഡറാണെന്ന് എന്നിക്കറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചെന്നാണ് വി എസ് സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

ടോവിനോയും താനും നല്ല സുഹൃത്തുക്കൾ. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം. തൃശൂർ സീതാറാം മിൽസിൽ പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും സുനിൽ കുമാർ വിശദീകരിച്ചു.

കൂടാതെ, തെന്നിന്ത്യൻ സിനിമാരംഗത്തെ യുവ നടന്മാരിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോ. കേവലം നടൻ എന്ന വിശേഷണത്തിൽ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്‌നേഹത്തിൻറെയും ജീവകാരുണ്യത്തിന്റെയും മുൻനിരയിലാണ് ടൊവിനോയുടെ സ്ഥാനമെന്നും അദ്ദേഹം വിവരിച്ചു.

ALSO READ- ഞാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡറാണ്: തന്റെ ചിത്രങ്ങള്‍ സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കരുതെന്ന് ടൊവിനോ തോമസ്

താൻ തൃശൂർ എം എൽ എ ആയിരിക്കുമ്പോൾ, മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ടൊവിനോ നടത്തിയ പ്രസംഗം വൈറലായിരുന്നു. വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹമെന്നും സുനിൽ കുമാർ കുറിച്ചു. നേരിൽ കാണാൻ സാധിക്കുമ്പോഴൊക്കെ ഹൃദയം തുറന്ന് സംസാരിക്കുകയും നമ്മുടെ സന്തോഷം ഉറപ്പാക്കുകയും ചെയ്യുന്ന ടൊവിനോയെ വീണ്ടും നേരിൽ കാണാൻ അവസരമുണ്ടായി. പ്രയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും പുതിയ സിനിമ വൻഹിറ്റാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും സുനിൽ കുമാർ പറഞ്ഞു

Exit mobile version