‘അവര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല… താന്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്…കടുവ മരിച്ചിട്ടില്ല !’ ; ശിവ്‌രാജ് സിംഗ് ചൗഹാന്റെ തീപ്പൊരി പ്രസംഗം

15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ താമരയ്ക്ക് പകരം കൈപ്പത്തി സ്ഥാനം പിടിച്ചു

ഭോപ്പാല്‍: 15 വര്‍ഷം നീണ്ടുനിന്ന ഭരണത്തില്‍ നിന്നാണ് മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ പുറത്ത് പോയിരിക്കുന്നത്. 2005 മുതല്‍ മധ്യപ്രദേശിനെ നയിച്ചത് ശിവ്‌രാജ് സിംഗ് ചൗഹാന്‍ എന്ന അവരുടെ മുഖ്യമന്ത്രിയാണ്. വന്‍ ഭുരിപക്ഷത്തോടെയാണ് എല്ലാ തവണയും ശിവ്‌രാജ് സിംഗ് വിജയിച്ചിരുന്നത്.

15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ താമരയ്ക്ക് പകരം കൈപ്പത്തി സ്ഥാനം പിടിച്ചു. മുഖ്യമന്ത്രി സ്ഥാനം പോയെങ്കിലും ശിവ്‌രാജ് സിംഗിന്റെ പ്രഭാവത്തിന് കോട്ടം തട്ടിയിട്ടില്ല. മുഖ്യമന്ത്രി കല്‍നാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പോലും സാന്നിധ്യം കൊണ്ട് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനുളള ഒരുക്കത്തിലാണ് അദ്ദേഹം.

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ശിവ്‌രാജ് സിംഗിന്റെ തീപ്പൊരി പ്രസംഗമാണ്. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ധാ ഹേ എന്ന ചിത്രത്തിന്റെ പേര് കടമെടുത്തുകൊണ്ടുളള പ്രസംഗം ജനശ്രദ്ധയാകര്‍ഷിച്ചു. ‘അവര്‍ക്ക് (കോണ്‍ഗ്രസിന്) എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. താന്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. ടൈഗര്‍ സിന്ധാ ഹേ (കടുവ മരിച്ചിട്ടില്ല )’ എന്നാണ് ശിവ്‌രാജ് സിംഗ് തന്റെ പ്രസംഗത്തില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്.

Exit mobile version