രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം! കെസി വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചു

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജയ്പൂരില്‍ എത്തിയ കെസി വേണുഗോപാല്‍ പറഞ്ഞു.

ജയ്പൂര്‍: കോണ്‍ഗ്രസ് വന്‍ ലീഡ് നേടിയ രാജസ്ഥാനില്‍ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതിന് പിന്നാലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജയ്പൂരില്‍ എത്തിയ കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. 1993നു ശേഷം രാജസ്ഥാനില്‍ അധികാരത്തുടര്‍ച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വപ്നം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യ നേരിട്ടത് അഗ്നിപരീക്ഷയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജസ്ഥാനില്‍ വന്‍ ജനപങ്കാളിത്തമാണ് ബിജെപിയുടെ പര്യടനങ്ങള്‍ക്ക് ലഭിച്ചത്. മോഡിയും അമിത് ഷായും താരപ്രചാരകരായിരുന്നു. പക്ഷേ, വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നാണ് ഫലസൂചനകള്‍. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.23 ശതമാനം വോട്ടു രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണ അത് 74.12 ശതമാനമായി കുറഞ്ഞു.

Exit mobile version