കേരള ഐടി സെല്‍ ചെയര്‍മാനായി ശശി തരൂരിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്ത് പുത്തന്‍ മാറ്റങ്ങള്‍ വരുത്തുകയാണ് . കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെ കെപിസിസിയില്‍ വമ്പന്‍ അഴിച്ചുപണിയാണ് നടന്നത്. ഇപ്പോള്‍ മറ്റൊരു തന്ത്ര പ്രധാനമായ സ്ഥാനം കൂടി പുറത്ത് വിട്ടിരിക്കുന്നു പാര്‍ട്ടി. കേരളത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ശശി തരൂരിനെ നിയമിച്ചത്. രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനപ്രകാരമാണ് നടപടി.

എന്നാല്‍ ഇത് തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ചുമതല ആണെന്നും വളരെ തിരക്കേറിയ സമയത്ത് കിട്ടിയ പദവിയാണെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്ദേശം പൊതുജനങ്ങ എന്ന ഉത്തരവാദിത്തം വെല്ലുവിളിയായി ഏറ്റെടുക്കുന്നതായും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം കേരള ഐടി സെല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ഐടി സെല്‍ ദേശീയ ചെയര്‍പേഴ്‌സണ്‍ ദിവ്യ സ്പന്ദന അഭിനന്ദിച്ചു.

ശശിതരൂരിന്റെ സ്ഥാനാരോഹണത്തിന് പുറമെ കെപിസിസിയുടെ 1000 ദുരിതാശ്വാസ വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ സംസ്ഥാന ചെയര്‍മാനായി കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസനേയും അംഗങ്ങളായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനേയും, രാഷ്ട്രീയകാര്യ സമിതി അംഗമായ പ്രൊഫ. കെവി തോമസിനേയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Exit mobile version