ശബരിമലയിലെ ഓളം ആഫ്രിക്കയിലും! നാമജപ പ്രതിഷേധവുമായി മലയാളി ഭക്തര്‍, ശരണം വിളി കേട്ട് നഗരം

കിന്‍ഷാസ അയ്യപ്പ സേവാ സംഗം ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

കോംഗോ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി രാജ്യമൊട്ടാകെ ചര്‍ച്ചയ്ക്ക് എടുത്തിരിക്കുകയാണ്. പ്രതിഷേധങ്ങളും ശരണം വിളിയും മറ്റും ഉയര്‍ന്നു വരികയാണ്. പക്ഷേ ഏറെ വ്യത്യസ്തമായ ഒരു സമരമാണ് ഇപ്പോള്‍ ചൂട് പിടിക്കുന്നത്. ആഫ്രിക്കന്‍ രാജ്യത്തു നിന്നുമാണ് ഇപ്പോള്‍ ശരണം വിളി ഉയരുന്നത്.

കിന്‍ഷാസ അയ്യപ്പ സേവാ സംഗം ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കിന്‍ഷാസ അയ്യപ്പ സേവാ സംഗം പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. ആഫ്രിക്കയിലെ കൂട്ടായ്മയില്‍ പന്തളം രാജ കുടുബത്തിലെ പ്രതിനിധി രാജരാമദാസും പങ്കെടുത്തു. 150 മലയാളികള്‍ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് കോംഗോ ഇന്ത്യന്‍ എംബസിക്കും, വിദേശ കാര്യ വകുപ്പിനും നല്‍കാന്‍ തീരുമാനിച്ചു.

കൂടാതെ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട അപേക്ഷ കേരള മുഖ്യമന്ത്രിക്കു നല്‍കാനും തീരുമാനിച്ചു. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ ഉള്ള കോംഗോ ഹിന്ദു മണ്ഡലില്‍ ആണ് പ്രതിഷേധം നടന്നത്.

Exit mobile version