ശബരിമല സമരം നിര്‍ത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല! തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും; ശ്രീധരന്‍ പിള്ള

കണ്ണൂര്‍: ശബരിമല സമരം നിര്‍ത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള. സമരം അവസാനിപ്പിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ല. പറഞ്ഞെന്ന് ആരെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരെന്ന് മാധ്യമങ്ങള്‍ എഴുതിയത് മൗഢ്യമാണെന്നും, ബംഗാളിലും ത്രിപുരയില്‍ സിപിഎമ്മിന് സംഭവിച്ചത് കേരളത്തിലും നടക്കാന്‍ പോകുന്നു എന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ സമരം ചെയ്തിട്ടില്ല. എല്ലാ സമരവും സന്നിധാനത്തിന് പുറത്തായിരുന്നു. ഇനി പ്രതീകാത്മക സമരം ഒരാഴ്ചയില്‍ ഒരിക്കലോ മറ്റോ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. കേന്ദ്രനേതൃത്വവും ശബരിമല കര്‍മസമിതിയുമായി ആലോചി ശേഷം എടുത്ത തീരുമാനണ് ഇത് എന്നായിരുന്നു ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്

Exit mobile version