മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ 11.30ന്

മിസോറാം ഗവര്‍ണറായി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഐസോള്‍ രാജ്ഭവനില്‍ രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും.

ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്്. ബിജെപി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, എംടി രമേശ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. മിസോറാം മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമാവും.

ഇന്നലെയാണ് ശ്രീധരന്‍ പിള്ള മിസോറാമിലെത്തിയത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ഒക്ടോബര്‍ 25നാണ് പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കുമ്മനം രാജശേഖരന്‍, വക്കം പുരുഷോത്തമന്‍ എന്നിവരാണ് ഇതിന് മുമ്പ് ഗവര്‍ണറായ മലയാളികള്‍.

Exit mobile version