ചരിത്രത്തിലേക്ക് ഇരുപതടി വെച്ച് ട്രംപ്; ഉത്തരകൊറിയയില്‍ കാലുകുത്തുന്ന ആദ്യ യുഎസ് പ്രസിഡന്റ്; പുഞ്ചിരിയോടെ സ്വീകരിച്ച് കിം ജോങ് ഉന്‍

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45നായിരുന്നു സംഭവം.

പ്യോങ്യോങ്: ചരിത്രം കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയ സന്ദര്‍ശിച്ചു. കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ട്രംപ് ഉത്തര കൊറിയന്‍ പ്രവിശ്യയിലൂടെ നടന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഉത്തരകൊറിയയില്‍ കാലുകുത്തുന്നത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45നായിരുന്നു സംഭവം.

ഉത്തരകൊറിയയില്‍ ഇരുപത് അടികളാണ് ട്രംപ് ആകെ വെച്ചത്. ഈ നിമിഷം ലൈവായി സംപ്രേക്ഷണം ചെയ്തതോടെ ലോകവും ഇതിന് സാക്ഷ്യം വഹിച്ചു. അതിര്‍ത്തിവര കടന്ന് കാല് കുത്താന്‍ സാധിച്ചത് അഭിമാന നിമിഷമാണെന്നാണ് ട്രംപ് പിന്നീട് പ്രതികരിച്ചത്. കിമ്മിന് നന്ദി പറഞ്ഞ ട്രംപ് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Exit mobile version