സിംഹങ്ങളുടെ ആക്രമണത്തില്‍ നിന്ന് ആനക്കുട്ടിയെ രക്ഷിച്ച് ആനക്കൂട്ടം; വൈറലായി ചിത്രങ്ങള്‍

ഒരു കൂട്ടം സിഹങ്ങളുടെ നടുവില്‍ നിന്ന് കുറുമ്പനായ ആനക്കുട്ടിയെ ആനകള്‍ രക്ഷിക്കുന്നചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. ബോഡ്‌സ്വനയിലെ വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഈ കാഴ്ച. ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ജെയിംസ് ജിഫോര്‍ഡാണ് ചിത്രങ്ങള്‍ തന്റെ ക്യാമറകണ്ണുകളില്‍ പകര്‍ത്തിയത്. ചിത്രം ഘട്ടം ഘട്ടമായാണ് പങ്കുവെച്ചത്.

ഒരു സിംഹം ആദ്യ ആനകുട്ടിയെ ആക്രമിക്കുന്നു അവിടെ നിന്നും കുതറി ഓടിയ ആനകുട്ടിയെ മറ്റൊരു സിംഹം പിന്തുടരുന്നു. തുടര്‍ന്ന് സിംഹം ആനകുട്ടിക്ക് അടുത്തേക്ക് പാഞ്ഞടുക്കുന്നു. എന്നാല്‍ ഇവിടെയാണ് ഒരു കൂട്ടം ആനകള്‍ വന്ന് അക്രമികളെ തുരത്തിയോടിക്കുന്നത്.

Exit mobile version