മുസ്ലീം വിരുദ്ധ കലാപം; ശ്രീലങ്കയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്.

കൊളംബോ: രാജ്യത്ത് മുസ്ലീംങ്ങള്‍ക്കെതിരെ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ശ്രീലങ്കയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയും സംഘര്‍ഷ മേഖലകളില്‍ 6 മണി വരെയുമാണ് നിരോധനാജ്ഞ. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്.

രാജ്യത്ത് മുസ്ലീം പള്ളികള്‍ക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമം ഉണ്ടായി. കഴിഞ്ഞ ദിവസം പുട്ടാലം , ഗാംഫ , കുരുനെഗല മേഖലകളിലായിരുന്ന പരക്കെ ആക്രമണം നടന്നത്. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് അറിയിച്ചെങ്കിലും രാജ്യവ്യാപകമായി ഇത് പ്രഖ്യാപിച്ചതെന്തിനാണെന്ന് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. ഇക്കഴിഞ്ഞ ഒരു ദിവസം മാത്രം നൂറുകണക്കിന് അക്രമസംഭവങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ കനത്ത സുരക്ഷയാണ് പോലീസും സൈന്യവും ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞയ്ക്ക് പിന്നാലെ രാജ്യത്ത് ഫേസ് ബുക്ക്‌വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ഇപ്പോഴും തുടരുന്നുണ്ട്.

Exit mobile version