കിണറില്‍ വീണ നാല് വയസുകാരിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി

കിണറിന് സമീപം വസ്ത്രങ്ങള്‍ കഴുകകയായിരുന്ന ബാലിക സഹോദരിയുടെ അടുത്തേക്ക് ഓടി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്

ചൈന: കിഴക്കന്‍ ചൈനയിലെ ആഴക്കിണറില്‍ വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി. ചാങ്‌സു സിറ്റിയില്‍ ജിയാങ്‌സു പ്രവ്യശ്യയിലാണ് അപകടം സംഭവിച്ചത്. കിണറിന് സമീപം വസ്ത്രങ്ങള്‍ കഴുകകയായിരുന്ന ബാലിക സഹോദരിയുടെ അടുത്തേക്ക് ഓടി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കിണറ്റില്‍ പെട്ട കുട്ടിയുടെ സഹോദരി ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നി രക്ഷ സേന കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു.

Exit mobile version