റൂം വേണമെങ്കില്‍ മോതിരം കാണിക്കണം, യഥാര്‍ത്ഥ ദമ്പതികള്‍ക്ക് മാത്രമേ ഇവിടെ റൂം നല്‍കൂ, ലൈംഗികത പവിത്രമാണ്; ഹോട്ടലിലെ നിബന്ധനകള്‍ ഇങ്ങനെ

ഇലോയിലോ: സാധാരണ എല്ലാ ഹോട്ടലുകള്‍ക്കും ഓരോ നിയമങ്ങള്‍ കാണും. താമസിക്കുന്ന ദിവസ്‌ത്തെ പ്രത്യേകത അനുസരിച്ച് റൂം കൊടുക്കുക, ദമ്പതികള്‍ക്ക് റൂം കൊടുക്കുക എന്നിങ്ങനെ. അത്തരത്തില്‍ ഒരു ഹോട്ടലിന്റെ നിബന്ധനകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഫിലിപ്പൈന്‍സിലെ ഇലോയിലോ നഗരത്തിലെ ‘ ഇഫ്രാതാഹ് ഫാമ്‌സ്’ എന്ന ഹോട്ടലിലാണ് വ്യത്യസ്തമായ നിബന്ധനകള്‍ ഉള്ളത്
പ്രധാന നിബന്ധനകള്‍..

1.വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമേ റൂം നല്‍കൂ
2. റൂം ബുക്ക് ചെയ്യാന്‍ വരുമ്പോള്‍ ഐഡി കാര്‍ഡ് അഥവാ മോതിരം കാണിക്കണം. 3. ബിസിനസ് നേട്ടത്തിനായി ശ്രമിക്കുന്നതുപോലെ തന്നെ ക്രിസ്തീയ വിശ്വാസം പുലര്‍ത്തുന്നവരെന്ന നിലയില്‍ ചില മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

ഇതൊക്കെയാണ് ഹോട്ടല്‍ അധികൃതര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. കയറി വരുമ്പോള്‍ റിസപ്ഷനില്‍ തന്നെ എഴുതി വച്ചിട്ടുണ്ട് ഈ നിബന്ധനകള്‍. ആറ് വര്‍ഷമായി ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കാറുണ്ടെന്നും യഥാര്‍ത്ഥ ദമ്പതികള്‍ക്ക് മാത്രമേ റൂം നല്‍കാറുള്ളൂ എന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു

‘വിവാഹത്തിന്റെ പവിത്രതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വിവാഹിതര്‍ തമ്മിലേ ലൈംഗിക ബന്ധം പാടുള്ളൂവെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. വിവാഹേതര ബന്ധങ്ങള്‍ക്കും അല്‍പനേരത്തെ ഉല്ലാസത്തിനവുമായി റൂം തേടിയെത്തുന്നവര്‍ക്ക് അത് നല്‍കാത്തത് അതുകൊണ്ടാണ്’- ഹോട്ടല്‍ അധികൃതര്‍ വിശദീകരിക്കുന്നു. ദൈവത്തിന്റെ പരിചാരകരും കാര്യവിചാരകരുമായി പ്രവര്‍ത്തിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കരുതുന്നതായി ഹോട്ടല്‍മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. സംഗതി എന്തായാലും ഹോട്ടല്‍ മാനദണ്ഡങ്ങളെ സംബന്ധിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version