കൊളംബോ സ്‌ഫോടനം; രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു

സ്ഫോടനം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളെ രാജ്യം നിരോധിക്കുന്നത്.

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു. സ്ഫോടനം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളെ രാജ്യം നിരോധിക്കുന്നത്.

നാഷണല്‍ തൗഹീദ് ജമാഅത്ത്(എന്‍ടിജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന നിരോധിച്ചത്.

ഈ സംഘടനകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ വസ്തുവകകളും കണ്ടുകെട്ടുമെന്നും പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version