പലരും മറന്നെങ്കിലും ശ്രീലങ്കയെ ഓര്‍ത്ത് യുഎഇ; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് ലങ്കന്‍ പതാക

ല്‍ ഭീകരാക്രമണം നേരിടേണ്ടി വന്ന ലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നേരിടേണ്ടി വന്ന ലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ. സ്‌നേഹത്തിന്റേയും സഹാനുഭൂതിയുടേയും മറ്റൊരു പര്യായമായി യുഎഇ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാക തെളിയിച്ചു.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശം കുറിച്ചാണ് ലങ്കയോടൊപ്പമാണ് തങ്ങളെന്ന് യുഎഇ ആവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ പ്രസിഡന്‍ഷ്യല്‍ പാലസ്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ആസ്ഥാനം എന്നിവയും ലങ്കന്‍ പതാകയുടെ നിറങ്ങളുള്ള പ്രകാശങ്ങള്‍ തെളിച്ചിരുന്നു.

യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമാണ് അതിക്രമത്തെ അപലപിച്ച് ആദ്യം രംഗത്തു വന്ന ലോകനേതാക്കള്‍.

നേരത്തെ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്താ ആര്‍ഡന്റെ ചിത്രവും ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചിരുന്നു.

Exit mobile version