ശ്രീലങ്കയെ ചാമ്പലാക്കാന്‍ ചാവേറുകള്‍ ഉപയോഗിച്ചത് മദര്‍ ഒഫ് സാത്താന്‍ ബോംബ്; ഐസിസ് ഭീകരര്‍ ഉപയോഗിക്കുന്ന ബോംബുകള്‍

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 359 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്രന്‍ പ്രഹര ശേഷിയുള്ള ട്രൈ അസെറ്റോണ്‍ ട്രൈ പെറോക്സൈഡ് (ടിസിഎപി) ആണെന്ന് നിഗമനം. മദര്‍ ഒഫ് സാത്താന്‍ ബോംബ് എന്നറിയപ്പെടുന്ന ഈ സ്ഫോടക വസ്തുവിന് ഒറ്റ സ്ഫോടനത്തില്‍ ഒരു പ്രദേശത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുണ്ട്.

ഐസിസ് ഭീകരര്‍ ആക്രമണം നടത്തുന്ന ഇടത്തെല്ലാം സാധാരണ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. മാഞ്ചസ്റ്റര്‍, പാരീസ് തുടങ്ങിയ നഗരങ്ങളില്‍ ഐസിസ് ഭീകരര്‍ ഇത്തരം ബോംബുകള്‍ ഉപയോഗിച്ചിരുന്നു. അതേസമയം, ഇത്രയും മാരകമായ ബോംബുകള്‍ ഏതാണ്ട് ഒരേസമയത്ത് തന്നെ പൊട്ടിക്കാന്‍ ഭീകരര്‍ എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പേ ടിഎടിപി ബോംബുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായി ലോകശ്രദ്ധ നേടുന്നത് അമേരിക്കയിലെ 2001-സെപ്തംബര്‍ 11 ഭീകരാക്രമണത്തോടെയാണ്. ചാവേര്‍ ആക്രമണത്തിനാണ് പ്രധാനമായും ടിഎടിപി ഉപയോഗിക്കുന്നത്.

ഒരു വിരല്‍ സ്പര്‍ശം കൊണ്ട് പോലും ഈ ബോംബ് പൊട്ടിക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഒരേ സമയത്ത് തന്നെ ബോംബുകള്‍ പൊട്ടിയതിന് പിന്നില്‍ പ്രാദേശിക സഹായം ലഭിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു.

Exit mobile version