‘ഗേള്‍ ഇന്‍ ദ ക്ലോസറ്റ്’ അതിജീവനത്തിന്റെ മാതൃകയായി ലോകം വാഴ്ത്തിയ പെണ്‍കുട്ടി ഇന്ന് കൊടും ക്രിമിനല്‍; 60 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ടി വരും

ലണ്ടന്‍: ഒരിക്കല്‍ അതിജീവനത്തിന്റെ മാതൃകയായാണ് ലോകം വാഴ്ത്തിയിരുന്ന ലോറന്‍ ആഷ്‌ലികാവനോഗ് എന്ന പെണ്‍കുട്ടി ഇന്ന് ലോകം കാണുന്നത് കൊടും ക്രിമിനലായാണ്.

കുടുസുമുറിയില്‍ എട്ടുവര്‍ഷത്തോളം ഭക്ഷണം പോലും നിഷേധിക്കപ്പെട്ട് തടവിലായിരുന്നു ലോറന്‍. ഇപ്പോള്‍ ആജീവനാന്തം തടവുശിക്ഷയാണ് ലോറന് ലഭിച്ചത്. കാരണം ഇതാണ് കഴിഞ്ഞ ഡിസംബറില്‍ 14വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കുറഞ്ഞത് 60 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കണമെന്നാണ് ഗ്രാന്‍ഡ് ജൂറിയുടെ വിധി. മൂന്ന് ലൈംഗികകുറ്റകൃത്യങ്ങളാണ് ലോറനെതിരെ ചുമത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ട് മാസത്തോളമാണ് ലോറന്‍ പീഡിപ്പിച്ചത്.

താന്‍ ഇപ്പോള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കണ്ടും കേട്ടുമാണ് ലോറന്‍ വളര്‍ന്നത്. ടെക്‌സസിലെ വീട്ടില്‍ രണ്ടുവയസുമുതല്‍ പത്ത് വയസുവരെ കുടുമുറിയില്‍ കൊടിയ പീഡനത്തിന് ഇരയായി കഴിഞ്ഞിരുന്ന ലോറനെ 2001ലാണ് പോലീസ് രക്ഷപ്പെടുത്തുന്നത്. അമ്മ ബാര്‍ബറെ അറ്റ്കിന്‍സണും രണ്ടാനച്ഛന്‍ കെന്നത്ത് അറ്റ്കിന്‍സണും ചേര്‍ന്നാണ് ലോറനെ തുടര്‍ച്ചയായി ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്.

അയല്‍ക്കാരന്‍ നല്‍കിയ വിവരമനുസരിച്ചാണ് പോലീസെത്തി ലോറനെ രക്ഷപ്പെടുത്തിയത്. പിന്നീട് ഗേള്‍ ഇന്‍ ദ ക്ലോസറ്റ് എന്ന പേരില്‍ ലോറന്‍ പ്രശസ്തയാവുകയും ചെയ്തു.

Exit mobile version