യാത്രയ്ക്ക് മുമ്പ് പ്രാര്‍ത്ഥന, കാണിക്ക സമര്‍പ്പിക്കല്‍, അത് നിര്‍ബന്ധാ..! ഒടുക്കം കാണിക്ക കെണിയായി; കമ്പനിയ്ക്ക് നഷ്ടം 14 ലക്ഷം

ബീജിങ്: യാത്രയ്ക്ക് പോകുന്നതിന് മുമ്പ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് പതിവാണ്. ചിലര്‍ ആരാധനാലയങ്ങളില്‍ കാണിക്ക ഇടാറുണ്ട്. ഇവിടെ ഇതാ അത്തരത്തില്‍ ഒരു മഹാന്‍ യാത്രയ്ക്ക് മുമ്പ് പ്രാര്‍ത്ഥിച്ച് കാണിക്ക നിക്ഷേപിച്ചു എന്നാല്‍ വിമാന കമ്പനിക്ക് നഷ്ടമായത് 14 ലക്ഷം രൂപ കൂട്ടത്തില്‍ 162 പേരുടെ യാത്രയും മുടങ്ങി. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ് സംഭവം.

ആ വിരുതന്‍ നാണയം നികിഷേപിച്ചത് അമ്പലത്തിലോ പള്ളിയിലോ അല്ല മറിച്ച് വിമാനത്തിന്റെ എഞ്ചിനില്‍ ആണ്. തുടര്‍ന്ന് നാണയം എഞ്ചിനില്‍ കുടുങ്ങിയതാണ് വിമാനം റദ്ദാക്കാന്‍ കാരണം. നാണയങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൂ എന്ന യുവാവ് നാണയം എറിഞ്ഞതായി സമ്മതിച്ചത്.

നഷ്ടം യുവാവില്‍ നിന്നും ഇടാക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ലക്കി എയര്‍ അധികൃതര്‍ അറിയിച്ചു

Exit mobile version