‘ഞാനൊരു പാകിസ്താനിയാണ്; പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു’; സോഷ്യല്‍മീഡിയയില്‍ വൈറലായി പാകിസ്താന്‍ യുവതയുടെ വിദ്വേഷത്തിന് എതിരായ ചലഞ്ച്; പങ്കില്ലെന്ന് വീണ്ടും ആണയിട്ട് ഇമ്രാന്‍ സര്‍ക്കാര്‍

കറാച്ചി: ഇന്ത്യയെ നടുക്കിയ പാകിസ്താന്‍ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് നടത്തിയ പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് പാക് യുവജനത. ലോകം മുഴുവന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിനിടെയാണ് യുവാക്കളുടെ വ്യത്യസ്ത ക്യാംപെയിന്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പാകിസ്താന്‍ സര്‍ക്കാര്‍ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തര്‍ക്കിക്കവെ യുവാക്കള്‍ രംഗത്തെത്തിയത് രാജ്യത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

യുദ്ധത്തിനും വിദ്വേഷത്തിനുമെതിരായ ഹാഷ്ടാഗുകളോടെയാണ്, ‘ഞാന്‍ ഒരു പാകിസ്താനിയാണ്, പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു’ എന്ന പ്ലക്കാര്‍ഡുകളുമായി ഒരു കൂട്ടം പാക് യുവതികള്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. വിദ്വേഷത്തിനും യുദ്ധവെറിക്കുമെതിരായ ഈ ചലഞ്ച് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

‘എന്റെ മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണയപ്പെടുത്തില്ലെന്നും രക്തം ആരുടെതാണെങ്കിലും ചിന്തരുത്’ എന്നും ഇവരുടെ പ്ലക്കാര്‍ഡുകള്‍ ഉദ്‌ഘോഷിക്കുന്നു. പാക് മാധ്യമപ്രവര്‍ത്തകയായ സെഹയര്‍ മിര്‍സയും ക്യാംപെയിനിന്റെ ഭാഗമായി.

Exit mobile version