അപകടത്തില്‍പെട്ട കാറ് അതി സാഹസികമായി ഉയര്‍ത്തി, കാറിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി; സോഷ്യല്‍ മീഡിയയില്‍ താരമായി ഭാരോദ്വാഹകന്‍

മിഷിഗണ്‍: സോഷ്യല്‍ മീഡിയയില്‍ താരമായി ഭാരോദ്വാഹകന്‍. അപകടത്തില്‍ കാറിനടിയില്‍ കുടുങ്ങിയ യാത്രികനെ കാര്‍ ഉയര്‍ത്തി രക്ഷപെടുത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. അല്‍പ്പം സാഹസം കാട്ടി 29 വയസുകാരനായ റയാന്‍ ബെല്‍ച്ചര്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് രക്ഷകനായത്.

ശബ്ദം കേട്ട് അടുത്തിണ്ടായിരുന്ന റയാമന്‍ ഓടി എത്തുകയായിരുന്നു. തുടര്‍ന്നാണ് മറിഞ്ഞു കിടക്കുന്ന കാറും അടിയില്‍ ആളെയും കണ്ടത്. മാത്രമല്ല കാറിനു സമീപം നിന്ന ആളുകള്‍ അദ്ദേഹത്തെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതും കണ്ടു. എന്നാല്‍ അവരുടെ ശ്രമം പരാജയപ്പെട്ടു.

പിന്നെ ഒന്നും ചിന്തിച്ചില്ല. റയാന്‍ പെട്ടന്ന് കാര്‍ മുകളിലേക്ക് ഉയര്‍ത്തി ചുറ്റുമുള്ളവര്‍ യാത്രികനെ പുറത്തെത്തിച്ചു. പരിക്കേറ്റ യാത്രികനെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. റയാന്റെ ശരീര ഭാരം 350 പൗണ്ടാണ്. അദ്ദേഹം ഉയര്‍ത്തിയ വാഹനത്തിന്റെ ഭാരം രണ്ട് ടണ്ണും. റയാന്റെ സാഹസികത വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തെ തേടിയിപ്പോള്‍ അഭിനന്ദന പ്രവാഹമാണ്

Exit mobile version