യുഎസില്‍ വ്യവസായ പാര്‍ക്കില്‍ തൊഴിലാളിയുടെ വെടിവെയ്പ്പ്; അഞ്ച് മരണം; അഞ്ച് പോലീസുകാര്‍ക്ക് വെടിയേറ്റു

വാഷിങ്ടണ്‍: യുഎസില്‍ വീണ്ടും നടുക്കുന്ന വെടിവെയ്പ്പ്. ഷിക്കാഗോയ്ക്ക് സമീപം വ്യവസായ പാര്‍ക്കിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ചിക്കാഗോയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ അറോറയിലാണ് വെടിവെപ്പുണ്ടായത്.

വലിയ പൈപ്പുകള്‍ക്കായി വാല്‍വ് നിര്‍മിക്കുന്ന ഹന്റി പ്രാറ്റ് എന്ന നിര്‍മാണ കമ്പനിയിലാണ് വെടിവെപ്പുണ്ടായത്. കമ്പനിയിലെ തൊഴിലാളിയായ ഗ്രേ മാര്‍ട്ടിന്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. ഉടനെ സ്ഥലത്തെത്തിയ പോലീസിനെതിരേയും ഇയാള്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ അഞ്ച് പോലീസുകാര്‍ക്ക് വെടിയേറ്റു. ഏറ്റുമുട്ടലിനൊടുവില്‍ അക്രമിയെ പൊലീസ് കൊലപ്പെടുത്തി.

ഫ്ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡ് സ്‌കൂള്‍ വെടിവെപ്പില്‍ 17 പേര്‍ മരിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ അടുത്ത ദിവസമാണ് വ്യവസായ പാര്‍ക്കില്‍ വെടിവെപ്പുണ്ടായത്.

Exit mobile version