ഞായറാഴ്ച നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു..! മതപരമായ അവകാശം നിഷേധിച്ചെന്ന് പരാതി; 140 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വാഷിംഗ്ടണ്‍: ഞായറാഴ്ചയും നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്ന് യുവതിയുടെ പരാതി. 140 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഹോട്ടല്‍ ജീവനക്കാരിയായ മേരി ജീന്‍ പിയറിനാണ് കോടതിയുടെ ആശ്വാസ ഉത്തരവ് ഫലം ചെയ്യുന്നത്.

10 വര്‍ഷം ഹോട്ടലില്‍ ജീവനക്കാരിയായിരുന്ന മേരി. 2006ലാണ് മേരി പ്രസ്തുത ഹോട്ടലില്‍ ഡിഷ്വാഷറായി ജോലിയ്ക്ക് കയറുന്നത്. ജോലിയ്‌ക്കെടുത്തപ്പോള്‍ തന്നെ താന്‍ മതവിശ്വാസിയാണെന്നും ഞായറാഴ്ച തനിക്ക് ദൈവശുശ്രൂഷയുണ്ടെന്നും മേരി അറിയിച്ചതാണ്. എന്നാല്‍ 2015 വരെ ഞായറാഴ്ചകളില്‍ മേരിക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം പുതിയ മാനേജര്‍ എത്തിയതോടെ ഭരണം എല്ലാം മാറിമറിഞ്ഞു…

പുതിയ മാനേജര്‍ മേരിക്ക് ഞായറാഴ്ചകളില്‍ അവധി നിഷേധിച്ചു. ഞായറാഴ്ച്ച ജോലിക്കെത്തണമെന്ന് നിര്‍ബന്ധിച്ചു. ദൈവശുശ്രൂഷ മുടങ്ങിയതോടെ മേരിയുടെ പാസ്റ്റര്‍ മാനേജര്‍ക്ക് കത്ത് അയയ്ക്കുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ജോലിയ്ക്ക് ഹാജരാകണമെന്ന് കര്‍ശനമായി പറഞ്ഞു.

എന്നാല്‍ തനിക്ക് വരാന്‍ സാധിക്കില്ലെന്ന് തരപ്പിച്ച് പറഞ്ഞതോടെ മേരിക്കെതിരെ വസ്തുതാവിരുദ്ധമായ കാരണങ്ങള്‍ നിരത്തി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് പൗരാവകാശം മുന്‍നിര്‍ത്തി മേരി കോടതിയെ സമീപിച്ചു. മതപരമായ അവകാശം നിഷേധിച്ചതിനും ഇതുമൂലം ഉണ്ടായ മാനസികവ്യഥയും കണക്കിലെടുത്ത് 140 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. പിരിച്ചു വിട്ട ദിവസം മുതലുള്ള ശമ്പളവും നല്‍കാന്‍ ഉത്തരവായി. എന്നാല്‍ വിധിയില്‍ ഹോട്ടല്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Exit mobile version