കിഡ്‌നി വിറ്റ് യുവാവ് സ്വപ്‌നമായ ഐ ഫോണും ഐ പാഡും വാങ്ങി; ഒടുവില്‍ യുവാവ് ഗുരുതരാവസ്ഥയില്‍

ഐ ഫോണും ഐ പാഡും വാങ്ങാനുള്ള പണത്തിനായി കിഡ്‌നി വിറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. ചൈനീസ് സ്വദേശി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. 2011ലാണ് സംഭവം.

പതിനേഴ് വയസ്സുള്ളപ്പോഴാണ് വാങ് ഷാങ്കുന്‍ എന്ന യുവാവ് നിയമവിരുദ്ധ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയയിലൂടെ വലതുഭാഗത്തെ വൃക്ക നീക്കം ചെയ്തത്. ആപ്പിളിന്റെ ഐഫോണ്‍, ഐ പോഡ് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിന് പണം കണ്ടെത്താന്‍ വൃക്ക വില്‍ക്കാനായിരുന്നു യുവാവിന്റെ തീരുമാനം.

4500 ഓസ്‌ട്രേലിയന്‍ ഡോളറിന് കിഡ്‌നി വിറ്റ യുവാവ് ആഗ്രഹിച്ച ഐഫോണും ഐപാഡും സ്വന്തമാക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് പിന്നാലെ രണ്ടാമത്തെ വൃക്കയില്‍ തകരാര്‍ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയാണ് യുവാവിന് വിനയായത്. നിയമവിരുദ്ധ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അഞ്ച് ഡോക്ടര്‍മാരെയും അവയവ വില്‍പ്പനയുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെയും 2012ല്‍ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version