മെക്‌സിക്കന്‍ മതില്‍ പാരയാകുന്നു; കടുത്ത പ്രതിസന്ധിയില്‍ വലഞ്ഞ് യുഎസ്; എട്ടു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല

ട്രംപിന്റെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പിടിവാശി മൂലം ഭരണസ്തംഭനം തുടരുന്നു.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പിടിവാശി മൂലം ഭരണസ്തംഭനം തുടരുന്നു. ഇതോടെ, ഏകദേശം 800,000 ജീവനക്കാര്‍ക്കാണ് അമേരിക്കയില്‍ ശമ്പളം മുടങ്ങിയത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ ഡെമോക്രാറ്റുകള്‍ എതിര്‍ത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ശനിയാഴ്ചയോടെ യുഎസിലെ ഭരണസ്തംഭനം 22ാം ദിവസത്തിലേക്ക് എത്തി. പ്രതിപക്ഷ കക്ഷിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുഎസില്‍ ബജറ്റ് പാസാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

1995-96 കാലയളവിലാണ് ഇതിന് മുമ്പ് യുഎസില്‍ ഇതുപോലെ ഭാഗിക ഭരണസ്തംഭനം ഉണ്ടായത്. അന്ന് 21 ദിവസമാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്. ബില്‍ക്ലിന്റന്റെ ഭരണകാലത്തായിരുന്നു ഭരണസ്തംഭനം. കടുത്ത നടപടികളിലേക്ക് അതിവേഗത്തില്‍ ട്രംപ് നീങ്ങില്ലെന്നാണ് സൂചന. ഭാഗിക ഭരണസ്തംഭനം മൂലം ക്രിസ്മസിനും പുതുവത്സരത്തിനും അമേരിക്കയിലെ ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്നു.

Exit mobile version