ശരീരം ഭാരം കുറഞ്ഞ് എല്ലും തോലുമായ നിലയില്‍, മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

നോര്‍ത്ത് കരോലിന: പത്ത് വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇന്ത്യക്കാരിയാണ് അറസ്റ്റിലായത്.

പ്രിയങ്ക തിവാരിയെന്ന മുപ്പത്തിമൂന്നുവയസ്സുകാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മകന്‍ അബോധാവസ്ഥയിലായ വിവരം പ്രിയങ്ക തന്നെയാണ് പൊലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചത്.

also read:സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പ്പന; 3 ദിവസം കൊണ്ട് മലയാളി കുടിച്ചത് 154 കോടിയുടെ മദ്യം

ഉടനെ പൊലീസും വൈദ്യസംഘവും സ്ഥലത്തെത്തി സിപിആര്‍ അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഏറെനാളായി പട്ടിണിയിലായിരുന്നുവെന്ന് അറിഞ്ഞത്.

കുട്ടിയുടെ ശരീരം ഭാരം കുറഞ്ഞ് എല്ലും തോലുമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നാലെ പ്രിയങ്കയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു.

Exit mobile version