സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പ്പന; 3 ദിവസം കൊണ്ട് മലയാളി കുടിച്ചത് 154 കോടിയുടെ മദ്യം

ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം.

തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.

ഇത്തവണ ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് വില്‍പ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. ചങ്ങനാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്ലെറ്റിനാണ്. 62.31 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ വിറ്റത്.

ALSO READ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ പക, യുവതിയെ ജീവനോടെ കത്തിച്ചു, ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍

ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്.

Exit mobile version