പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ പക, യുവതിയെ ജീവനോടെ കത്തിച്ചു, ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍

murder | bignewslive

ചെന്നൈ: യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. ഐടി ജീവനക്കാരിയായ മധുര സ്വദേശിനിയായ ആര്‍.നന്ദിനിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മഹേശ്വരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 8 മാസമായി ഇരുവരും ഒരേ ഐടി സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു ഇരുവരും. പ്രണയബന്ധത്തില്‍ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നത്. തലമ്പൂരിനടുത്ത് പൊന്‍മാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. നന്ദിനിയെ കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം ക്രൂരമായി പ്രതി കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ബ്ലെയ്ഡ് ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷം പ്രതി നന്ദിനിയെ ജീവനോടെ കത്തിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു മഹേശ്വരിയപും നന്ദിനിയും. ഇരുവരും മധുരയില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്.

ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. തുടര്‍ പഠനത്തിനായി നന്ദിനി സ്‌കൂള്‍ മാറി മറ്റൊരിടത്തേക്ക് പോയി. ഇതിനിടെ മഹേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരാനായി മാറിക്കഴിഞ്ഞിരുന്നു. ശേഷം ഒരേ കമ്പനിയില്‍ ജോലിക്ക് കയറി.

വെട്രിമാരനുമായി കുറച്ച് നാളായി നന്ദിനി സംസാരിച്ചിരുന്നില്ല. ഇതിനിടെ മറ്റൊരു യുവാവിനൊപ്പം നന്ദിനിയെ ഇയാള്‍ കണ്ടു. ഇതോടെയാണ് പ്രതി നന്ദിനിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു

Exit mobile version