തീക്കട്ടയില്‍ ഉറുമ്പ്! പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച സൈക്കിള്‍ കവരാന്‍ ശ്രമിച്ച് കള്ളന്‍; പിടികൂടി പോലീസ്; എന്തൂട്ട് മണ്ടനെന്ന് സോഷ്യല്‍മീഡിയ

ന്യൂയോര്‍ക്ക്: പോലീസ് സ്റ്റേഷന് മുന്നില്‍ ചാരിവെച്ച സൈക്കിള്‍ കവരാന്‍ നോക്കി ‘ഓവര്‍ സ്മാര്‍ട്ട്’ ആകാന്‍ ശ്രമിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി. സാക്കിള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ തന്നെ കള്ളനെ പോലീസ് പിടികൂടുകയായിരുന്നു.

അമേരിക്കയിലെ ഗ്ലാഡ്സ്റ്റണിലുള്ള പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് സ്റ്റേഷനു സമീപം വച്ചിരുന്ന സൈക്കിള്‍ മോഷ്ടാവ് കവരുവാന്‍ ശ്രമിക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

സംഭവം നിരീക്ഷണത്തിനിടെ ശ്രദ്ധയില്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ ഞൊടിയിടയില്‍ പാഞ്ഞെത്തുകയും മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഏതായാലും ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ മോഷ്ടാവ് എന്തൊരു മണ്ടനാണെന്നാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം.

Exit mobile version