മണിക്കൂറില്‍ 120 കിമി. വേഗത, ‘ഇഡാലിയ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, നിലംതൊട്ടാല്‍ പെരുമഴ

ഫ്‌ലോറിഡ: മണിക്കൂറില്‍ 120 കിമി. വേഗതയില്‍ ആഞ്ഞടിക്കുന്ന ഇഡാലിയ ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ ഫ്‌ലോറിഡ. ക്യൂബയില്‍ നിന്ന് നീങ്ങുന്ന ‘ഇഡാലിയ’ നാളെ ഫ്‌ലോറിഡയില്‍ നിലം തൊട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തില്‍ ഫ്‌ലോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്. കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായ ‘ഇഡാലിയ’ ഫ്‌ലോറിഡയില്‍ നിലം തൊട്ടാല്‍ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

also read: ഇരുമുടിക്കെട്ടിനുള്ളില്‍ കയറിക്കൂടി പാമ്പ്, അറിയാതെ തല വെച്ച് കിടന്നുറങ്ങി ശബരിമല തീര്‍ത്ഥാടകന്‍, പിന്നീട് സംഭവിച്ചത്

അതിനാല്‍ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫ്‌ലോറിഡയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 നാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഇഡാലിയ ശക്തി പ്രാപിച്ച് തുടങ്ങിയത്.

തുടര്‍ന്ന് ഇന്നും നാളെയുമായി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഫ്‌ലോറിഡ തീരത്ത് നിലം തൊട്ടേക്കുമെന്നാണ് പ്രവചനം. വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള കുയാഗ്വാട്ടെജെ നദി തീരത്ത് പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്.

Exit mobile version