ഭാര്യയ്ക്ക് വേണ്ടി താനും മാറി, രണ്ടുപെഗ് അകത്താക്കണം എന്ന് തോന്നിയാല്‍ മിനറല്‍ വാട്ടര്‍ കുടിച്ച് മോഹം തീര്‍ക്കും പാവം ഹാരി..! മേഗനെ മാതൃകയാക്കി ഹാരി

ലണ്ടന്‍: വിവാഹിതയായതോടെ തന്റെ സ്വഭാവത്തില്‍ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കിള്‍. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭിണി ആയതോടെ ആരോഗ്യത്തിലും ഭക്ഷണത്തിലും മാറ്റള്‍ വരുത്തി. കുഞ്ഞ് രാജകുമാരന്‍ ജനിച്ച് മുലയൂട്ടല്‍ കഴിയുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ തുരുമെന്നും അടുപ്പക്കാര്‍ പറയുന്നു. എന്നാല്‍ തന്റെ ഭാര്യ ഉപേക്ഷിച്ചതൊന്നും തനിക്കും വേണ്ടെന്നാണ് ഹാരിയുടെയും തീരുമാനം.

അല്‍പം മദ്യപിക്കുന്ന പതിവ് മേഗനുണ്ടായിരുന്നു എന്നാല്‍ പുതിയ തീരുമാനങ്ങളില്‍ അത്തരം ശീലങ്ങള്‍ക്കെല്ലാം തല്‍ക്കാലം വിട നല്‍കിയിരിക്കുകയാണ്. എന്നാല്‍ കൗമാര കാലംമുതല്‍ മോശമല്ലാത്തരീതിയില്‍ വീശിയിരുന്ന ഹാരിയും അടി നിര്‍ത്തി.
രണ്ടുപെഗ് അകത്താക്കണം എന്ന് തോന്നിയാല്‍ മിനറല്‍വാട്ടര്‍ കുടിച്ച് മോഹം തീര്‍ക്കും പാവം ഹാരി. മദ്യപിക്കാത്തതിനാല്‍ ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് പോകാനും ഹാരിക്ക് വലിയ താത്പര്യമില്ലത്രേ.

ജൈവരീതിയില്‍ വിളയിച്ച പഴങ്ങളും പച്ചക്കറികളുമാണ് മേഗനും ഹാരിയും ഉപയോഗിക്കുന്നത്. ഒപ്പം മീന്‍ വിഭവങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ആഴ്ചകള്‍ക്കുമുമ്പുവരെ ഇറച്ചിക്കറിയില്ലെങ്കില്‍ അല്‍പം ആഹാരംപോലും കഴിക്കാതിരുന്ന ഹാരിയുടെ ഈ മാറ്റം ബന്ധുക്കളും കൂട്ടുകാരും അതിശയത്തോടെയാണ് നോക്കുന്നത്.

മേഗന്‍ യോഗ പതിവാക്കിയിട്ടുണ്ട്. അമ്മതന്നെയാണ് പരിശീലക. കടുത്ത ആസനങ്ങള്‍ പരിശീലിക്കുന്നില്ല. വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമാണ് മേഗന്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയത്.

Exit mobile version