നിലം കുഴിച്ചപ്പോള്‍ കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ 30 കോടിയുടെ അമൂല്യനിധി; വിറ്റ് പണം കൈക്കലാക്കിയതിന് ജയിലിലായി യുവാക്കള്‍; 12 കോടി പിഴയും!

ലണ്ടന്‍: ഭൂമിയുടെ ഉടമ പോലും അറിയാതെ നടത്തിയ നിധി വേട്ടയില്‍ കണ്ടെത്തിയ 30 കോടിയുടെ അമൂല്യ വസ്തുക്കള്‍ വിറ്റ് പണം പങ്കിട്ട രണ്ട് പേര്‍ പോലീസ് പിടിയില്‍. യുകെയിലെ ഹെയര്‍ഫോര്‍ഡ്‌ഷെയറിലാണ് സംഭവം. നിലം കുഴിക്കുന്നതിനിടെ തൊഴിലാളികളായ 41 കാരനായ ജോര്‍ജ്ജ് പവലും 54 കാരനായ ലെയ്റ്റണ്‍ ഡേവിസുമാണ് നിധി കണ്ടെത്തിയത്. ഇത് അഞ്ചാം നൂറ്റാണ്ടില്‍ മണ്ണില്‍ മറഞ്ഞുപോയ അമൂല്യ നിധിയായിരുന്നു.

മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് മുഴുവന്‍ നിധിയും ഇവര്‍ കുഴിച്ചെടുത്തത്. എന്നാല്‍ ഈ നിധി വേട്ടയെ കുറിച്ച് വസ്തുവിന്റെ ഉടമയോട് പോലും ഇവര്‍ പറഞ്ഞിരുന്നില്ല. 30 കോടിയോളം രൂപയുടെ നിധിയാണ് ഇത്തരത്തില്‍ ഇവര്‍ക്ക് കൈവന്നത്.

പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍, വെള്ളി കഷണങ്ങള്‍, മോതിരങ്ങള്‍ തുടങ്ങി നിരവധി ആഭരണങ്ങളായിരുന്നു ലഭിച്ചത്. നിധി സര്‍ക്കാരിലേക്ക് കൈമാറുന്നതിന് പകരം ഇവര്‍ ഇത് വില്‍ക്കുകയായിരുന്നു.

വൈകാതെ വിവരം അറിഞ്ഞ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് വന്‍നിധി വേട്ട പുറം ലോകത്തെത്തിയത്. മോഷണം, സ്വത്ത് മറച്ചുവെക്കാനും വില്‍ക്കാനുമുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.

also read- ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് സമ്മാനിക്കാന്‍ 101 കണ്ണന്റെ ചിത്രങ്ങള്‍; വീണ്ടും ക്ഷേത്രത്തിലെത്തി ജസ്‌ന സലിം

വോര്‍സെസ്റ്റര്‍ ക്രൗണ്‍ കോടതി ഇരുവര്‍ക്കും 11 വര്‍ഷവും 6 മാസവും തടവുശിക്ഷ വിധിച്ചു. അതില്‍ പവലിന് ആറര വര്‍ഷവും ഡേവിസിന് 5 വര്‍ഷവും തടവ് ശിക്ഷ ലഭിച്ചു. 1.2 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) പിഴയും ചുമത്തി.

Exit mobile version