വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കെട്ടിടം തകര്‍ന്ന് വീണു; നാല് മരണം, പത്ത് പേരെ രക്ഷപ്പെടുത്തി

പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ബ്ലോക്ക് പൂര്‍ണമായും തകര്‍ന്നു വീണു

മോസ്‌കോ: വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കെട്ടിടം തകര്‍ന്ന് വീണ് റഷ്യയില്‍ നാലു പേര്‍ മരിച്ചു. പത്ത് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടയ്ക്കുകയാണ്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ബ്ലോക്ക് പൂര്‍ണമായും തകര്‍ന്നു വീണു. നാല്‍പ്പത്തിയെട്ട് അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ ബ്ലോക്കില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. റഷ്യയില്‍ അടുത്തിടെയായി ഇത്തരം അപകടങ്ങള്‍ നിരന്തരം സംഭവിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ അപാകതയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്.

Exit mobile version