ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് (42) ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.

ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പിന്നാലെ ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെനി മോര്‍ഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക്ക് പദവിയിലെത്തുന്നത്.


ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സെപ്റ്റംബര്‍ 5ന് നടന്ന വോട്ടെടുപ്പില്‍ ഋഷി സുനക്കിനെ പരാജയപ്പെടുത്തിയായിരുന്നു ലിസ് ട്രസ് പ്രധാനമന്ത്രിയായത്. എന്നാല്‍ ചുമതലയേറ്റ് 45ാം ദിവസം അവര്‍ രാജിവച്ചതോടെയാണ് ഋഷി സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.

Exit mobile version