‘ഇന്നും എന്നും തീവ്രവാദമെന്ന തിന്‍മയെ എതിര്‍ക്കും; ഇസ്രയേലിനൊപ്പം’; ടെല്‍ അവീവില്‍ എത്തി പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ടെല്‍ അവീവ്: ഹമാസ്- ഇസ്രയേല്‍ ഏറ്റുമുട്ടലില്‍ നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി പിന്തുണ അറിയിച്ചു. ‘തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കും. ഇന്നും എന്നും എതിര്‍ക്കും’- എന്ന് അദ്ദേഹം ടെല്‍ അവീവിലെത്തിയതിന് ശേഷം എക്സില്‍ കുറിച്ചു.

കഴിഞ്ഞദിവസം ഇസ്രയേലിന് പിന്തുണ നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിലെത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അടിയന്തിര സന്ദര്‍ശനം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളും ഋഷി സുനക് സന്ദര്‍ശിക്കും.

ALSO READ- ‘ഡ്രീം11’ കളിച്ച് ഒന്നരകോടി നേടിയ എസ്‌ഐ സോംനാഥിന് സസ്‌പെന്‍ഷന്‍; പോലീസിന്റെ പ്രതിച്ഛായ നശിപ്പിച്ചതിനുള്ള ‘താക്കീത്’ എന്ന് വിശദീകരണം

കൂടാതെ, യുദ്ധത്തില്‍ ഇസ്രയേലിലും പാലസ്തീനിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്നും യുദ്ധത്തിനെതിരെ മുന്നറിയിപ്പ് നല്‍കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് യാത്രയ്ക്ക് മുന്‍പ് അറിയിച്ചിരുന്നു.

അതേസമയം, ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ വഴി തുറക്കണമെന്ന് സുനക് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിനിട, യുദ്ധത്തില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തി ഓസ്ട്രേലിയന്‍ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഹമാസുമായുള്ള യുദ്ധത്തില്‍ പലസ്തീന്‍ ജനതയെ ഇസ്രയേല്‍ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് ഓസ്ട്രേലിയ ആരോപിച്ചു.

  • Exit mobile version