‘ഡ്രീം11’ കളിച്ച് ഒന്നരകോടി നേടിയ എസ്‌ഐ സോംനാഥിന് സസ്‌പെന്‍ഷന്‍; പോലീസിന്റെ പ്രതിച്ഛായ നശിപ്പിച്ചതിനുള്ള ‘താക്കീത്’ എന്ന് വിശദീകരണം

പുണെ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒന്നരക്കോടി നേടിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ സോംനാഥ് സിന്ദേയ്ക്കെതിരേ പിംപ്രി – ചിഞ്ച്വാദ് പോലീസ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരെ പെരുമാറ്റദൂഷ്യം, പോലീസിന്റെ പ്രതിച്ഛായ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് നടപടി കൈക്കൊണ്ടത്.

പ്രമുഖ ഓണ്‍ലൈന്‍ ഗെയിമായ ‘ഡ്രീം11’ കളിച്ചാണ് സോംനാഥ് ഒന്നരക്കോടി സമ്പാദിച്ചത്. വാര്‍ത്ത സോഷ്യല്‍മീഡിയയിലടക്കം വളരെ വേഗത്തില്‍ പ്രചരിച്ചതോടെ എസ്‌ഐക്കെതിരേ പോലീസ് ഡിപ്പാര്‍ട്‌മെന്റ് അടിയന്തരമായി നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും പോലീസ് അറിയിച്ചു.

സോംനാഥ് ഗെയി കളിച്ചതും പണം നേടിയതും അധികൃതരുടെ അനുമതിയില്ലാതെയാണ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പോലീസ് വേഷം ധരിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയതും ഇയാള്‍ക്ക് തിരിച്ചടിയായി.
ALSO READ- ‘നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി യെമനിലേക്ക് പോകണം’; അമ്മ പ്രേമകുമാരിയുടെ ഹര്‍ജിയില്‍ കേന്ദ്രനിലപാട് തേടി ഹൈക്കോടതി

ഇതോടെ ഡിസിപി സ്വപ്ന ഗോറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെ സസ്പെന്‍ഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന മറ്റു പോലീസുകാര്‍ക്കുള്ള താക്കീതാണ് ഇതെന്നും ഡിസിപി പ്രതികരിച്ചു.

Exit mobile version