നെറ്റിയില്‍ പൊട്ട് ഇല്ലെങ്കില്‍ സംസാരിക്കില്ല; സംഭാജി ഭിഡെയുടെ കാല്‍തൊട്ടു നമസ്‌കരിച്ച സുധാ മൂര്‍ത്തിയ്‌ക്കെതിരെ വിമര്‍ശനം

എന്നാല്‍ സംഭാജി ഭിഡെ ആണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുതിര്‍ന്ന പൗരനെന്ന നിലയില്‍ ബഹുമാനം കാണിച്ചതാന്നെന്നും ആണ് സംഭവത്തില്‍ സുധാ മൂര്‍ത്തിയുടെ വക്താവ് പ്രതികരിച്ചത്.

Sudha Murthy

മുംബൈ: നെറ്റിയില്‍ പൊട്ട് ഇല്ലെങ്കില്‍ സംസാരിക്കില്ലെന്ന് പറഞ്ഞ തീവ്രഹൈന്ദവ നിലപാടുള്ള ശിവപ്രതിഷ്ഠാന്‍ സംഘടനാ നേതാവ് സംഭാജി ഭിഡെയുടെ കാല്‍തൊട്ടു നമസ്‌കരിച്ച സുധാ മൂര്‍ത്തിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നു.

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി സംഭാജി ഭിഡെയുടെ കാല്‍തൊട്ടു നമസ്‌കരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

also read; ആര്യയ്ക്ക് ചെറുപ്രായം, ഉപദേശം നൽകേണ്ടത് പാർട്ടി! രാജിവെക്കേണ്ടതില്ല; മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് കെ സുധാകരൻ

എന്നാല്‍ സംഭാജി ഭിഡെ ആണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുതിര്‍ന്ന പൗരനെന്ന നിലയില്‍ ബഹുമാനം കാണിച്ചതാന്നെന്നും ആണ് സംഭവത്തില്‍ സുധാ മൂര്‍ത്തിയുടെ വക്താവ് പ്രതികരിച്ചത്.

നെറ്റിയില്‍ പൊട്ട് തൊടാതെ വന്ന മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കില്ലെന്ന് അടുത്തിടെ ഭിഡെ പറഞ്ഞത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭിഡെയ്ക്ക് സംസ്ഥാന വനിതാ കമ്മിഷന്‍ നോട്ടിസും അയച്ചിരുന്നു.

അതേസമയം, യുകെയില്‍ പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന ആദ്യ ഭാരതീയനാണ് ഋഷി സുനക്. നമ്മുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സംരംഭകകുടുംബങ്ങളിലൊന്നില്‍ നിന്ന് വിവാഹിതനായ സമര്‍ഥനായ ചെറുപ്പക്കാരന്‍. ചിലര്‍ ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തെ വിളിക്കുമ്പോള്‍ വേറെ കുറേപ്പേര്‍ക്ക് അദ്ദേഹം യുവപ്രധാനമന്ത്രിയാണ്.

അത്യഗാധമായ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബ്രിട്ടനെ കരകയറ്റാന്‍ ഋഷി സുനക്കിനെപ്പോലെ പ്രഗത്ഭനും പരിചയസമ്പന്നനുമായ മറ്റൊരു സാമ്പത്തിക വിദഗ്ധന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വേറെ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.

Exit mobile version