വാഷിംഗ് മെഷീനിലേക്ക് വീണു; വീട്ടുജോലികൾ ചെയ്ത് നടന്ന അമ്മ കണ്ടില്ല, 5 വയസുകാരിക്ക് അതിദാരുണ മരണം

കെയ്റോ: അഞ്ചു വയസുകാരി വാഷിംഗ് മെഷീനിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവ് വീട്ടുജോലികൾ ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ വാഷിങ് മെഷീനിന് ഉള്ളിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

മേഴ്സിഡസ് ബെന്‍സ് എസ് ക്ലാസ് ട്രാഫിക്കില്‍ കുടുങ്ങി: ഓട്ടോ വിളിച്ച് രക്ഷപ്പെട്ട് കമ്പനി സിഇഒ, വൈറല്‍ വീഡിയോ

ഈജിപ്തിലെ കെയ്റോയ്ക്ക് സമീപമുള്ള ഗിസയിലെ അയ്യാത് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വാഷിങ് മെഷീൻ ഓൺ ആക്കിയ ശേഷം കുട്ടിയുടെ മാതാവ് വീട്ടിലെ മറ്റ് ജോലികൾ ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ എത്തിയ കുട്ടി വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്നത് കണ്ട് അങ്ങോട്ട് തിരിഞ്ഞു.

ശേഷം എത്തി നോക്കിയ 5 വയസുകാരി മെഷീനിലേക്ക് വഴുതി വീഴുകയായിരുന്നു. കുറച്ചു കഴിഞ്ഞാണ് കുട്ടിയുടെ അമ്മ വാഷിംഗ് മെഷീനിന്റെ അടുത്തേക്ക് എത്തിയത്. ശേഷം കണ്ടത് മരണപ്പെട്ട തന്റെ കുഞ്ഞിനെ ആയിരുന്നു. സംഭവത്തിൽ പ്രോസിക്യൂട്ടർമാർ യുവതിയെ ചോദ്യം ചെയ്തു. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം സംശയിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

Exit mobile version