വീട്ടില്‍ നിന്നും റോഡിലേക്ക് ഓടിപ്പോയ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു

പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ ഏക മകള്‍ ഇസാ എസ്വിന്‍ ആണ് മരിച്ചത്.

മലപ്പുറം: വീട്ടില്‍ നിന്നും റോഡിലേക്ക് ഓടിപ്പോയ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പരതക്കാട് ആണ് ദാരുണ സംഭവം നടന്നത്. പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ ഏക മകള്‍ ഇസാ എസ്വിന്‍ ആണ് മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോള്‍ മൊബൈല്‍ ഫോണുമായി റോഡിലേക്ക് ഓടുകയായിരുന്നു.

കുട്ടിയെ കാണാതെ വീട്ടുകാര്‍ തിരയുന്നതിനിടെയാണ് വീട്ടുകാര്‍ അപകടവിവരം അറിയുന്നത്. ബൈക്കിടിച്ച് തെറിച്ച് വീണ ഇസയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ; വൻ സുരക്ഷാ വീഴ്ച; സന്ദർശകർ പാർലമെന്റ് ഗ്യാലറിയിൽ നിന്ന് ചാടി; കളർ സ്‌പ്രേ പ്രയോഗിച്ചു

കൊണ്ടോട്ടി ഭാഗത്തുനിന്ന് എടവണ്ണപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് കുട്ടിയെ ഇടിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version